25 April 2024 Thursday

തെരുവ് നായയുടെ പരാക്രമം; വിദ്യാർത്ഥിയേയും വൃദ്ധനെയുമടക്കം കടിച്ച് പരിക്കേൽപ്പിച്ചു..

ckmnews

ഇന്നും ഇന്നലെയും തിരൂരങ്ങാടി വെന്നിയൂരിൽ തെരുവ് നായയുടെ പരാക്രമം. വിദ്യാർത്ഥിക്കും വയോധികർക്കും കടിയേറ്റു. വെന്നിയുർ, വാളക്കുളം ഭാഗങ്ങളിൽ തെരുവ് നായയുടെ പരാക്രമം. 4 പേർക്ക് കടിയേറ്റു. വെന്നിയുർ കൊടിമരം പാറക്കൽ ഹംസ (65), ചോലയിൽ ആലി ഹാജി (70), കൊടക്കാത്ത് സനൽ കുമാർ (47) എന്നിവർക്കാണ് ഇന്നലെ രാത്രി കടിയേറ്റത്. ഇവർക്ക് താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.

ഇന്ന് എം എൽ എ റോഡിൽ പരിമനക്കൽ ജാഫറിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനും കടിയേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നായയുടെ പരാക്രമത്തിൽ ഭീതിയിലാണ് പ്രദേശത്തുകാർ. നായയെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.