19 April 2024 Friday

പേരമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ പിൻചക്രത്തിൽ സാരി കുടുങ്ങി; വീട്ടമ്മക്ക് ദാരുണാന്ത്യം..

ckmnews

തേഞ്ഞിപ്പാലത്ത് പേര മകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവേ സാരി പിൻചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. തേഞ്ഞിപ്പലം കടക്കാട്ടുപാറ ചാലാരിയിൽ വസന്തകുമാരി (63) ആണ് മരിച്ചത്.


ഒലിപ്പുറംകടവ് റോഡിലെ പതിനാലാം മൈലിൽ വെച്ചായിരുന്നു അപകടം. രാമനാട്ടുകര അഴിഞ്ഞിലത്തെ പ്ലൈവുഡ് കമ്പനിയിലേക്ക് ജോലിക്ക് പോവുകയായിരുന്നു. സാരി പിൻചക്രത്തിൽ കുടുങ്ങിയ വിവരം അറിഞ്ഞപ്പോൾ തന്നെ ബൈക്ക് നിർത്തിയെങ്കിലും വസന്തകുമാരി റോഡിലേക്ക് വീഴുകയായിരുന്നു.


നാട്ടുകാർ ഉടൻ തന്നെ  ഇവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അപ്പുക്കുട്ടനാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ ഉദയൻ.