16 April 2024 Tuesday

ചങ്ങരംകുളം മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു

ckmnews

ചങ്ങരംകുളം മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു


ചങ്ങരംകുളം:മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു.ആലംകോട് റോഡിൽ പലചരക്ക് വ്യാപാരം നടത്തുന്ന ശ്രീനിയെയാണ് തെരുവ് നായ കടയിൽ കയറി അക്രമിച്ചത്.പന്താവൂർ സ്വദേശിയായ കുമാരൻ എന്നയാളെയും തെരുവ് നായ അക്രമിച്ചു.വെള്ളിയാഴ്ച വൈകിയിട്ടാണ് സംഭവം.പരിക്കേറ്റവർ തിരൂർ താലൂക്ക്  താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പ്രദേശങ്ങളിലെ തെരുവ് നായകളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു