23 April 2024 Tuesday

വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി

ckmnews



ചങ്ങരംകുളം:വിരണ്ടോടിയ പോത്ത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് ചങ്ങരംകുളം പള്ളിക്കര തെക്കുമുറി മഹല്ല് കമ്മിറ്റി  അറവിനായി എത്തിച്ച പോത്ത് വിരണ്ടോടിയത്.പള്ളിക്കര പുന്നക്കല്‍ ചങ്ങരംകുളം മാട്ടം മേഖലയില്‍ കിലോമീറ്ററുകളോളം ഭീതി പരത്തി ഓടിയ പോത്ത് ഒരു ബൈക്ക് തകര്‍ത്തു.ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലെ നൈസ് ബേക്കറിയില്‍ കയറിയ പോത്ത് ബേക്കറിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.വിവരം അറിഞ്ഞ് ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി.മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ മാട്ടത്തില്‍ വച്ചാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് പോത്തിനെ കീഴ്പ്പെടുത്തിയത്.