25 April 2024 Thursday

തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ പൊന്നാനി എം എൽ എ ഓഫീസ് മാർച്ച് നടത്തി

ckmnews

തീരദേശ അവഗണനക്കെതിരെ   എസ് ഡി പി ഐ പൊന്നാനി എം എൽ എ ഓഫീസ് മാർച്ച് നടത്തി


പൊന്നാനി : തീരദേശ അവഗണനക്കെതിരെ  എസ് ഡി പി ഐ എം എൽ എ ഓഫീസിലേക്ക്

മാർച്ച് സംഘടിപ്പിച്ചു.ജില്ല പ്രസിഡന്റ് ഡോക്ടർ സി എച്ച് അശ്റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ഹാരിസ് പള്ളിപ്പടി വൈസ് പ്രസിഡന്റ്മാരായ ഫത്താഹ് പൊന്നാനി ഹസൻ ചിയ്യാനൂർ ജോയിന്റ് സെക്രട്ടറി കെ വി റാഫി പ്രസംഗിച്ചു

ബസ്റ്റാന്ററിൽ നിന്നാരംഭിച്ച റാലിക്ക് മണ്ഡലം ട്രഷറർ ഫസലു പുറങ്ങ് ജോയിന്റ് സെക്രട്ടറി റഷീദ് കാഞ്ഞിയൂർ മണ്ഡലം കമ്മിറ്റിയംഗം ചന്ദ്രൻ അയിരൂർ പൊന്നാനി വെസ്റ്റ് മുനിസിപ്പൽ പ്രസിഡന്റ് ഫാറൂഖ് തെക്കേ കടവ് സെക്രട്ടറി എം മുത്തലിബ് പൊന്നാനി ഈസ്റ്റ് മുനിസിപ്പൽ പ്രസിഡന്റ് ഹംസ ചുങ്കത്ത് നേതൃത്വം നൽകി