20 April 2024 Saturday

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം,

ckmnews

സെന്‍റ് ലൂസിയ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം, വൈകീട്ട് ഏഴ് മണിക്ക് ക്വീൻസ്പാർക്ക് ഓവലിലാണ് മത്സരം തുടങ്ങുക. ഇംഗ്ലണ്ടിനെ തകർത്തെത്തുന്ന ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോള്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് വിൻഡീസ് . ഇംഗ്ലണ്ടിനോട് കളിച്ച ടീമിൽ  മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.