13 August 2020 Thursday

സ്പീക്കര്‍ക്കെതിരെ യൂത്ത്കോണ്‍ഗ്രസ്സ് പെരുമ്പടപ്പ് സ്റ്റേഷനില്‍ പരാതി നല്‍കി

ckmnews



പെരുമ്പടപ്പ്:സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതിനൽകി.കോവിഡ് ചട്ടങ്ങൾ പാലിക്കാതെ ഇരുനൂറിലേറെപ്പേർ പങ്കെടുപ്പിച്ച് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് പുളിക്കൽ,അഭിഭാഷകനും യൂത്ത് കോൺഗ്രസ് നേതാവുമായ അഡ്വക്കറ്റ് കെവി സുജീർ എന്നിവർ ചേർന്നാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്.ആൾക്കൂട്ടങ്ങൾക്ക് കടുത്ത നിയന്ത്രണം നില നിൽക്കുമ്പോഴാണ് പൊതുസമൂഹത്തിന് മാതൃകയാകേണ്ട സ്‌പീക്കർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ നിയമങ്ങൾ കാറ്റിൽപറത്തിയതെന്നും അത് കൊണ്ട് തന്നെ സ്പീക്കർക്കെതിരെ മാത്രകാപരമായി നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് പുളിക്കൽ പറഞ്ഞു.

ckmnews