29 March 2024 Friday

നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എഎൽ പി സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

ckmnews

നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എഎൽ പി സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും ജൂലായ് റിട്ടയേർഡ് അധ്യാപിക സുനില ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് പ്രേമദാസ് എൻപി അധ്യക്ഷനായിരുന്നു.ചടങ്ങിൽ രേഖാ ലക്ഷ്മി സി ആർ സിസിന ആശംസകൾ അർപ്പിച്ചു.തുടർന്ന് ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.പ്രസംഗം , പാട്ട് സ്റ്റാൻഡപ്പ് , ചാന്ദ്ര മനുഷ്യൻ എന്നീ പരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടി.ഉച്ച ഭക്ഷണം പോഷക സമൃദ്ധമാക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് പാൽ പായസം നൽകി. എം പി ടി എ പ്രസിഡണ്ട് ശ്രീമതി നസീമ ഹക്കിം സമ്മാനദാനം നിർവഹിച്ചു.യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് രമ വി.കെ സ്വാഗതവും ജഹാന യാസീൻ  കെ.ടി നന്ദിയും പറഞ്ഞു