28 March 2024 Thursday

കുട്ടികളിലെ ഗര്‍ഭധാരണം വര്‍ദ്ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

ckmnews

കുട്ടികളിലെ ഗര്‍ഭധാരണം വര്‍ദ്ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

 

കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത ബന്ധുക്കളാണ് പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത്. നീലചിത്രങ്ങള്‍ കൗമാരക്കാരെ വഴിതെറ്റിക്കുന്നു.


ഇത്തരം ദൃശ്യങ്ങളിലൂടെ കുട്ടികളില്‍ തെറ്റായ ചിന്താഗതിയും ഉടലെടുക്കുന്നു. ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവിലാണ് പരാമര്‍ശങ്ങള്‍. 30 ആഴ്ച്ച ഗര്‍ഭകാലം പിന്നിട്ട പതിമൂന്നുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുവദിക്കണമെന്ന രക്ഷിതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങളുണ്ടായത്.


കൗമാരക്കാരനായ സഹോദരനില്‍ നിന്നാണ് 13കാരി ഗര്‍ഭിണിയായത്. പെണ്‍കുട്ടിയുടെ നിലവിലുള്ള മാനസികനില പരിഗണിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ കോടതി അനുമതി നല്‍കി.