04 August 2020 Tuesday

20 രൂപക്ക് ഉച്ചയൂണ്: ചങ്ങരംകുളത്തെ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

ckmnews



ചങ്ങരംകുളം:വിശപ്പുരഹിത സംസ്ഥാനമെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഊണ് കൊടുക്കുന്ന ആയിരം കടകൾ പ്രവർത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലും പദ്ധതിയുടെ പ്രവർത്തനമാരംഭിച്ചു. ചങ്ങരംകുളത്ത് പോസ്റ്റാഫീസ് റോഡിൽ തനിമ കുടുംബശ്രീയുടെ ഭക്ഷണശാലയിലാണ് 20 രൂപക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലാക്കി മാറ്റിയത്. ഊണ് കഴിക്കാൻ കാശില്ലാതെ പ്രയാസപ്പെടുന്നവർക്കും കിടപ്പു രോഗികൾക്കും സൗജന്യമായി ഭക്ഷണം നൽകുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റുള്ളവർ 20 രുപ നൽകി ഭക്ഷണം കഴിക്കാം.  കോവിഡ് മാനദണ്ഡത്തെ തുടർന്ന് പാർസിലായിട്ടാണ് ഭക്ഷണം നൽകുന്നത്. നന്നംമുക്ക് പഞ്ചായത്ത് പരിധിയിൽ ചങ്ങരംകുളത്ത് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ വി അബ്ദുൾ കരീം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി കോമളം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി സി ഒ ആന്റോ, സിഡിഎസ് പ്രസിഡന്റ്‌, സുലൈഖ കാഞ്ഞിയൂർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ckmnews