24 April 2024 Wednesday

കൊറോണയും ചുട്ടുപൊള്ളുന്ന ചൂടും അങ്ങാടികള്‍ നിശ്ചലം ജനങ്ങള്‍ ദുരിതത്തില്‍

ckmnews

ചങ്ങരംകുളം:ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം കൊറോണ പ്രതിരോധ നടപടികളും കൂടിയായതോടെ ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയാണ്.തീയറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചതും വിവാഹങ്ങള്‍,ഉത്സവങ്ങള്‍,മറ്റു പൊതു പരിപാടികളും  ആഘോഷങ്ങളും പാടെ നിലച്ചതോടെ അങ്ങാടികള്‍ നിശ്ചലമായി തുടങ്ങി.പല ടൗണിലും ഹര്‍ത്താല്‍ പ്രതീതിയാണ്.നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന് പോലും പലരും പുറത്തിറങ്ങുന്നുന്നില്ല.വിനോദസഞ്ചാര മേഖലയില്‍ പ്രതിസന്ധി രൂക്ഷമായിട്ടുന്നു.ലക്ഷങ്ങള്‍ ടാക്സ് അടച്ച് ഓടുന്ന നൂറ് കണക്കിന് ടൂറിസ്റ്റ് ബസ്സുകള്‍ കട്ടപ്പുറത്താണ്.ആളില്ലാത്തത് മൂലം സ്വകാര്യ ബസ്സുകള്‍ പലതും ഓട്ടം നിര്‍ത്തി വെച്ചിരിക്കുകയാണ്.ആളില്ലാത്ത ടൗണുകളില്‍ ഓട്ടോയും ടാക്സിയും വൈകുന്നേരം വരെ യാത്രക്കാരെയും കാത്തിരിക്കുന്ന കാഴ്ചയാണ് പലസ്ഥലത്തും.വ്യാപാര സ്ഥാപനങ്ങളും പലരും അടച്ച് തുടങ്ങി.ജോലിക്കാരെ എണ്ണം കുറച്ച് തൊഴില്‍ മേഖല മുന്നോട്ട് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ് വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍.

കൊറോണയും കനത്ത ചൂടും സാമ്പത്തിക അരശ്ചിതാവസ്ഥ സൃഷ്ടിച്ച് തുടങ്ങിയതോടെ   കണ്‍സക്ഷന്‍ മേഖല അടക്കമുള്ള മിക്ക തൊഴില്‍ മേഖലയിലും പ്രതിസന്ധി നേരിടുന്നുണ്ട്.അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാ് വിട്ട് തുടങ്ങിയിട്ടുണ്ട്.കര്‍ഷകരുടെ ഉല്‍ന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തത് കര്‍ഷകരെയും വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

                                                                                                                        ഷാഫി ചങ്ങരംകുളം