25 April 2024 Thursday

പി.ടി ഉഷ രാജ്യസഭാംഗമായി:ആഹ്ലാദത്തിൽ പൊന്നാനിയിലെ വെങ്ങാലിൽ തറവാട്

ckmnews

പി.ടി ഉഷ രാജ്യസഭാംഗമായി:ആഹ്ലാദത്തിൽ പൊന്നാനിയിലെ വെങ്ങാലിൽ തറവാട്


പൊന്നാനി :പൊന്നാനിയുടെ മരുമകൾ പി.ടി. ഉഷ രാജ്യസഭാംഗമായതോടെ ആഹ്ലാദത്തിന്റെ നിറവിലാണ് കുറ്റിക്കാടുള്ള വെങ്ങാലിൽ തറവാട്.1991-ലാണ് പൊന്നാനി കുറ്റിക്കാട് സ്വദേശി കേന്ദ്ര വ്യവസായിക സേനയിൽ ഡിവൈ.എസ്.പി.യായിരുന്ന വെങ്ങാലിൽ ശ്രീനിവാസൻ കായികലോകത്തെ വിസ്‌മയമായ പി.ടി. ഉഷയുടെ കഴുത്തിൽ താലികെട്ടിയത്. പിന്നീട് ഏറെനാൾ പൊന്നാനിയിലുണ്ടായിരുന്ന ഇരുവരും ജോലിയുമായി ബന്ധപ്പെട്ട് മറ്റു സ്ഥലങ്ങളിലായിരുന്നു. 


ഏക മകൻ ഡോ. വിഘ്‌നേഷ് ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്സിൽ സ്‌പോർട്സ് ഡോക്‌ടറായി പ്രാക്‌ടീസ് ചെയ്യുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഉഷയും ശ്രീനിവാസനും അവസാനമായി പൊന്നാനിയിൽ വന്നത്. എം.പി.യായി സ്ഥാനമേറ്റ ഉഷ അടുത്തദിവസം പൊന്നാനി വെങ്ങാലിൽ വീട്ടിലെത്തുമെന്ന് ശ്രീനിവാസന്റെ ബന്ധു വെങ്ങാലിൽ അജിത്ത് പറഞ്ഞു.