25 April 2024 Thursday

BYFL അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ച ചങ്ങരംകുളം പന്താവൂർ സ്വദേശിയായ ശ്രീരാഗ് വി പിക്ക് ഇന്ന് ജന്മനാട്ടിൽ സ്വീകരണം

ckmnews

BYFL അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ച ചങ്ങരംകുളം പന്താവൂർ സ്വദേശിയായ ശ്രീരാഗ് വി പിക്ക് ഇന്ന് ജന്മനാട്ടിൽ സ്വീകരണം


ചങ്ങരംകുളം:ബാംഗ്ലൂരിലെ മികച്ച അക്കാദമികളിൽ ഒന്നായ BYFL അക്കാദമിയിലേക്ക് സെലക്ഷൻ ലഭിച്ച ചങ്ങരംകുളം പന്താവൂർ സ്വദേശിയായ  ശ്രീരാഗ് വി പിക്ക് ജന്മനാട്ടിൽ സ്വീകരണം ഒരുക്കുന്നു.പച്ചപ്പുള്ള മൈതാനത്ത് വിസ്മയങ്ങൾ തീർക്കുന്ന    യുവ തലമുറകളെ വാർത്തെടുക്കുന്നതിന് 2021 -ൽ തുടക്കംകുറിച്ച പന്താവൂർ  PACE SOCCER ACADEMY ക്ക് പുതിയൊരു പൊൻതൂവൽ കൂടി ചാർത്തിയാണ് 13 വയസുകാരനായ ശ്രീരാഗ് അഭിമാനമായത്.വ്യാഴാഴ്ച വൈകിയിട്ട് 5.30ന് പന്താവൂർ പുസ്കാസ് സ്പോട്സ് ക്ളബ്ബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ശ്രീരാഗിനെ അനുമോദിക്കും