20 April 2024 Saturday

ഓടിച്ചു നോക്കാൻ എടുത്ത ആഡംബര ബൈക്കുമായി കടന്നു; യുവാവ് അറസ്റ്റിൽ

ckmnews

കുന്നംകുളം: ഓടിച്ചു നോക്കാനെന്ന വ്യാജേനെ എടുത്ത   ആഡംബര ബൈക്കുമായി കടന്നുകളഞ്ഞ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് കൈതമാട്ടം സ്വദേശി ചിറയളയത്ത് ഞാലില്‍ വീട്ടിൽ 18 വയസ്സുള്ള അഭയ് കൃഷ്ണനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസംഘം അറസ്റ്റ് ചെയ്തത്.