20 April 2024 Saturday

കേരളക്കരയിൽ ഇനി ടൈം ട്രാവൽ കാലം; 'മഹാവീര്യർ' നാളെ തിയറ്ററുകളിൽ

ckmnews

പ്രഖ്യാപന സമയം മുതൽ കൗതുകമുണർത്തിയ 'മഹാവീര്യർ' നാളെ മുതൽ തിയറ്ററുകളിൽ. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയും ആസിഫ് അലിയുമാണ് . കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. രസകരമായ രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറപ്രവർത്തകർ. 


കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംവിധാനവും. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.