29 March 2024 Friday

രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ എടപ്പാള്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരന്‍

ckmnews

രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍  എടപ്പാളില്‍ നിന്ന് ഒന്‍പതാം ക്ലാസുകാരന്‍ . നടക്കാവിലെ ഭാരതീയ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍.എസ്.ഭാനവ് ആണ് ഈ പ്രതിഭ. ഓഗസ്റ്റ് 25 മുതല്‍ 31 വരെ ഇറ്റലിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ പങ്കെടുക്കുന്നത്.


ഇന്ത്യന്‍ നാഷനല്‍ എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഒന്നാം റാങ്ക് നേടിയ ഭാനവ് പിന്നീട് നടന്ന ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം മുതല്‍ വിവിധ വിഷയങ്ങളിലെ നിരീക്ഷണങ്ങളാണ് ഈ മിടുക്കനെ അംഗീകാരത്തിന്റെ നെറുകയില്‍ എത്തിച്ചത്.