29 March 2024 Friday

പെരുമ്പിലാവിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

ckmnews

കുന്നംകുളം: വ്യക്തിവൈരാഗ്യത്തെ  തുടർന്ന് പെരുമ്പിലാവിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാട്ടുകുളം സ്വദേശി വശ്യംവീട്ടിൽ 24 വയസ്സുള്ള മൻസിഫിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസംഘം അറസ്റ്റ് ചെയ്തത്.