25 April 2024 Thursday

ആനക്കൊമ്പ് കടത്ത്; മലയാളികളടക്കം എട്ടംഗ സംഘം കൊഡൈക്കനാലിൽ പിടിയിൽ പിടിയിലായവരില്‍ തൃശ്ശൂര്‍ , പരപ്പനങ്ങാടി സ്വദേശികളും

ckmnews

കൊഡൈക്കനാൽ : രണ്ട് മലയാളികൾ ഉൾപ്പെടെ എട്ടംഗ ആനക്കൊമ്പ് കടത്ത് സംഘം തമിഴ്നാട്ടിലെ കൊഡൈക്കനാലിൽ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റഷീദ്, തൃശ്ശൂർ സ്വദേശി സിബിൻ തോമസ് എന്നിവരാണ് സംഘത്തിലെ മലയാളികൾ. കാരയ്ക്കൽ, മധുര, കൊടൈക്കനാൽ, ഡിണ്ടിഗൽ സ്വദേശികളാണ് മറ്റ് പ്രതികൾ.


രണ്ട് ആനക്കൊമ്പും നാടൻ തോക്കും ഇവരിൽ നിന്ന് പിടികൂടി. തിരിച്ചിറപള്ളിയിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് മലയാളികൾക്ക് വിൽക്കാനുള്ള ശ്രമത്തിനിടെ ആണ് സംഘം പിടിയിലായത്. രഹസ്യവിവരം കിട്ടി എത്തിയ കൊടൈക്കാനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികൾ വ്യാപാരത്തിനായി ഒത്തുചേർന്ന ഹോട്ടൽ വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.