Kollam
'കുറ്റം ഏജന്‍സിയുടേത്'; വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ എതിര്‍വാദവുമായി കോളേജ്

കൊല്ലം: നീറ്റ് പരീക്ഷക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിക്കെതിരെ ആയൂര്‍ മാർത്തോമ കോളേജ് അധികൃതർ. കോളേജിന് സംഭവത്തിൽ യാതൊരു പങ്കുമില്ല. പരീക്ഷാ നടത്തിപ്പ് ചുമതല ഏജൻസിക്കാണ്. ദേഹപരിശോധന നടത്തിയത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. അവരുടെ ഭാഗത്തുണ്ടായ കുറ്റങ്ങൾ കോളേജിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും കോളേജ് അധികൃതർ പറഞ്ഞു.