19 April 2024 Friday

ഇന്നലെ രാത്രി പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ckmnews

പട്ടാമ്പി : തിങ്കളഴ്ച രാത്രി എട്ട് മണിയോടെ പട്ടാമ്പി ഭാരതപ്പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി . ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ഇന്ന് രാവിലെ വീണ്ടും പുഴയിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് . ചാലിശ്ശേരി കുന്നത്തേരി സ്വദേശി അജിത്തിന്റെ ഭാര്യ രേഷ്മ ( 28 ) യാണ് പുഴയിൽ ചാടിയത് . ആമയൂർ സ്വദേശി അമ്പലപറമ്പിൽ രഘുവിന്റെ മകളാണ് രേഷ്മ . ഇവർക്ക് 12 വയസ്സായ ഒരു പെൺകുട്ടിയുണ്ട് . ഭർത്താവ് അജീഷ് ബാഗ്ലൂരിൽ ജോലി ചെയ്തു വരികയാണ് . രേഷ്മയെ കാണാനില്ലന്ന് പറഞ്ഞ് കൊപ്പം പോലീസിൽ തിങ്കളാഴ്ച്ച വൈകുന്നേരം ബന്ധുക്കൾ പരാതി നൽകിയിരുന്നു . അന്ന് രാത്രി തന്നെയാണ് സംഭവം നടന്നത് . മൃതദേഹം ഭാരതപ്പുഴയുടെ പള്ളിപ്പുറം റോഡ് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത് . പട്ടാമ്പി സിവിൽ ഡിഫൻസ് , ഫയർ ഫോഴ്സ് , പട്ടാമ്പി , കൊപ്പം പോലീസ് , 24 ക്രിറ്റിക്കൽ കെയർ തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി . ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല . പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു .