20 April 2024 Saturday

ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിൽ യാത്രാനിരോധനം

ckmnews

കുവൈത്ത് സിറ്റി ● ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യക്കാർക്ക് കുവൈത്ത് താത്കാലിമായി യാത്രാനിരോധനം ഏർപ്പെടുത്തി. ഇറാൻ, ബംഗ്ലദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവയാണ് മറ്റു രാജ്യങ്ങൾ. അവർക്ക് കുവൈത്തിൽ പ്രവേശിക്കാനോ കുവൈത്തിൽനിന്ന് പുറത്തുപോകാനോ അനുമതി നൽകില്ല. കോവിഡ് പശ്ചാത്തലത്തിൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിർത്തിവച്ച വിമാന സർവീസുകൾ ഓഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാ നിരോധനമുണ്ടെന്ന് ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ ആണ് ട്വിറ്ററിൽ അറിയിച്ചത്. ഏഴു രാജ്യങ്ങളിൽനിന്നുള്ളവർ ഒഴിച്ച് മറ്റു വിദേശികൾക്കും സ്വദേശികൾക്കും കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു. യാത്രാനുമതി ലഭിക്കുന്നവർ ആരോഗ്യ വിഭാഗത്തിന്റെയും വ്യോമയാന അധികൃതരുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല

ഈ താൽക്കാലിക നിരോധനം അവസാനിക്കുമ്പോൾ, ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് തിരിക്കുന്നവർ പിസി‌ആർ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ഇന്ത്യയിലെ കേന്ദ്രങ്ങളുടെ പട്ടികയും കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റ് അനുവദിച്ച് തീയതിയിൽനിന്ന് 96 മണിക്കൂറിൽ (4 ദിവസം) കൂടുതൽ സമയപരിധി അനുവദിക്കില്ല. സർട്ടിഫിക്കറ്റ് ഇംഗ്ലിഷിലുമായിരിക്കണം.

കേരളത്തിലെ കേന്ദ്രങ്ങൾ ഇവയാണ്:

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ആലപ്പുഴ, ഗവ.മെഡിക്കൽ കോളജ് തിരുവനന്തപുരം, മെഡിക്കൽ കോളജ് കോഴിക്കോട്, മെഡിക്കൽ കോളജ് തൃശൂർ, രാജീവ് ഗാന്ധി സെന്റർ ഫോ ബയോടേക്നോളജി തിരുവനന്തപുരം, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തിരുവനന്തപുരം, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി തിരുവനന്തപുരം, ഇന്റർ യൂണിവേഴ്സിറ്റി കോട്ടയം, മലബാർ കാൻസർ സെന്റർ തലശേരി, കേന്ദ്ര സർവകലാശാല പെരിയ (കാസർകോട്), ഗവ.മെഡിക്കൽ കോളജ് എറണാകുളം, മെഡിക്കൽ കോളജ് മഞ്ചേരി, മെഡിക്കൽ കോളജ് കോട്ടയം, മെഡിക്കൽ കോളജ് കണ്ണൂർ, ഐഐ‌എസ്‌ഇ‌ആർ തിരുവനന്തപുരം, ഗവ.മെഡിക്കൽ കോളജ് പാലക്കാട്, ഗവ.ടിഡി മെഡിക്കൽ കോളജ് ആലപ്പുഴ, റീജനൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി പത്തനംതിട്ട, ഗവ.മെഡിക്കൽ കോളജ് കൊല്ലം, ഡിസ്ട്രിക് പബ്ലിക് ഹെൽത്ത് ലബോറട്ടറി വയനാട്, ജില്ലാ ടിബി സെന്റർ പാലക്കാട്, ഐ‌എൻ‌‌എച്ച്‌എസ് സഞ്ജീവിനി കൊച്ചി, ജില്ലാ പബ്ലിക് ഹെൽത്ത് ലബോറട്ടറി കൊല്ലം, ഗവ.മെഡിക്കൽ കോളജ് ഇടുക്കി, ജില്ലാ ആശുപത്രി പാലക്കാട്, ആർസിസി തിരുവനന്തപുരം, ജില്ലാ ടിബി സെന്റർ കോട്ടയം, ഡിഡിആർസി ഡയഗനസ്റ്റിക് പനമ്പള്ളി നഗർ എറണാകുളം, മിംസ് ലാബ് സർവീസ് ഗോവിന്ദപുരം കോഴിക്കോട്, ലാബ് സർവീസസ് ഓഫ് അമൃത മെഡിക്കൽ സയൻസസ് കൊച്ചി, ഡെയ്ൻ ഡയഗനസ്റ്റിക് പാലക്കാട്, മെഡ്‌വിഷൻ സ്കാൻ ആൻഡ് ഡയഗനസ്റ്റിക് കൊച്ചി, എംവി‌ആർ കാൻസർ സെന്റർ കോഴിക്കോട്, അസാ ഡയഗനസ്റ്റിക് സെന്റർ പുതിയറ കോഴിക്കോട്, ന്യൂബർഗ് ഡയഗനസ്റ്റിക് എറണാകുളം, എവിറ്റീസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നെന്മാറ പാലക്കാട്, ജൂബിലി മിഷൻ മെഡിക്കൽ കോളജ് തൃശൂർ, അശ്വിനി ഡയഗനസ്റ്റിക് കോഴിക്കോട്, മൈത്ര ആശുപത്രി കോഴിക്കോട്, വെള്ളുവനാട് ഹോസ്പിറ്റൽ കോം‌പ്ലക്സ് ഒറ്റപ്പാലം, ഇഐ ലാബ് മെട്രോപോളിസ് കൊച്ചി, ലിസി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോബയോളജി വിഭാഗം കലൂർ കൊച്ചി, ബേബി മെമ്മോറിയൽ ആശുപത്രി കോഴിക്കോട്, ഇ‌എം‌എസ് സഹകരണ ആശുപത്രി പെരിന്തൽമണ്ണ, ആർസെൽ ഡയഗനസ്റ്റിക് ആൻ‌ഡ് റിസർച്ച് സെന്റർ അരയടത്തുപാലം കോഴിക്കോട്, ആസ്റ്റർ മെഡിസിറ്റി പാത്തോളജി- ലാബ് മെഡിസിൻ വിഭാഗം കൊച്ചി, നിംസ് മെഡിസിറ്റി ആറലുമ്മൂട് തിരുവനന്തപുരം, രാജഗിരി ആശുപത്രി ചുണങ്ങം‌വേലി ആലുവ, എസ് മൈക്രോ ഹെൽത്ത് ലാബ് കോഴിക്കോട്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മൈക്രോബയോളജി വിഭാഗം ആനയറ തിരുവനന്തപുരം, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് തിരുവല്ല, അൽ സലാമ ഡയഗനസ്റ്റിക് സെന്റർ തിരൂർ, പി‌ആർ‌എസ് ആശുപത്രി കിള്ളിപ്പാലം തിരുവനന്തപുരം.