20 April 2024 Saturday

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തീയതി നീട്ടി: ഹൈക്കോടതി വിധി

ckmnews

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21  വരെ നീട്ടാൻ വിധി. കേരള ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. സി ബി എസ് ഇ സ്‌കീമിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് വിധി. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള അവസാന ദിവസം ഇന്നായിരുന്നു. പരീക്ഷാ ഫലം വരാത്തതിനാൽ അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.