24 April 2024 Wednesday

ഇംഗ്ലണ്ട് സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിച്ചു

ckmnews

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തിങ്കളാഴ്ച താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിലാണ് സ്റ്റോക്‌സിന്റെ അവസാന മത്സരം. അതേസമയം ടെസ്റ്റിലും ടി20യിലും സ്റ്റോക്സ് തുടരും.