29 March 2024 Friday

കാരുണ്യം പാലിയേറ്റിവ്‌ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു

ckmnews

കാരുണ്യം പാലിയേറ്റിവ്‌ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു


ചങ്ങരംകുളം:കിടപ്പിലായ രോഗികളുടെ ഗൃഹകേന്ദ്രീകൃത പരിചണത്തിന് വളണ്ടിയർമാരെ പരിശീലിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ വളണ്ടിയർമാർക്കുള്ള പരിശീല പരിപാടി സംഘടിപ്പിച്ചു.ഡോ: ടി കെ ഹാഫിസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് പി.പി.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.യൂസഫ് തിരൂർ, പി കെ അബ്ദുല്ലകുട്ടി വിവിധ ക്യാമ്പിനു നേതൃത്വം നൽകി.ചിറക് വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ മിഥുന വളയംകുളം, എം എ ലത്തീഫ്, ഉസ്മാൻ പന്താവൂർ, ജബ്ബാർ ആലംകോട്, വി കെ ആയിഷ ഹസൻ, അബ്ദുൽ ജബ്ബാർ പള്ളിക്കര പ്രസംഗിച്ചു