Idukki
ഇടുക്കിയിൽ ഉടൻ വിമാനമിറങ്ങില്ല, എയർസ്ട്രിപ്പിലെ മണ്ണിടിച്ചിലിൽ ആഘാതമേറ്റത് സംസ്ഥാനത്തിന്റെ വലിയ സ്വപ്നത്തിന്

ഇടുക്കി : വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്റെ റൺവെ ഇടിഞ്ഞുവീണതോടെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിക്കാണ് ആഘാതമേറ്റത്. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിച്ചതെന്ന പ്രത്യേകതയോടെയാണ് വണ്ടിപ്പെരിയാറിൽ എയർ സ്ട്രിപ്പ് ഒരുങ്ങിയത്. എയർ സ്ട്രിപ്പ് വരുന്നതോടെ ഇത് ഇടുക്കിയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതൽ മിഴിവേകുമെന്ന പ്രതീക്ഷയിലായിരുന്നു ടൂറിസം വകുപ്പ്. എന്നാൽ 12 കോടി രൂപ മുടക്കി എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായി നിർമ്മിച്ച റൺവേയിൽ ഇനി അടുത്തെങ്ങും വിമാനമിറക്കാൻ കഴിയില്ല. ഈ അധ്യയന വർഷം കേഡറ്റുകൾക്ക് ഇവിടെ പരിശീലനം നൽകുനള്ള നടപടിയുമായി എൻസിസി മുന്നോട്ടു പോകുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.