25 April 2024 Thursday

കഞ്ചാവുമായി രണ്ടുപേരെ പെരുമ്പിലാവിൽ അറസ്റ്റ് ചെയ്തു . പിടിയിലായത് മേഖലയിലെ പ്രധാന കഞ്ചാവ് വിതരണ സംഘം

ckmnews

പെരുമ്പിലാവ് : പെരുമ്പിലാവിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി ഒഡീഷക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒഡീഷ സ്വദേശികളായ ജിതേന്ദ്ര ജിന്ന ( 29 ) തോഫൻ ബഹ്റ ( 36 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാർഡും കുന്നംകുളം പോലീസും ചേർന്ന് പെരുമ്പിലാവ് അൻസാർ സ്കൂൾ പരിസരത്തുനിന്നും ഇന്നലെ അറസ്റ്റ് ചെയ്തത് . കുറെ നാളുകളായി കുന്നംകുളം മേഖലയിൽ കഞ്ചാവ് സ്ഥിരമായി എത്തിച്ചിരുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു . കുറച്ചുദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തത് . ഇവിടെ ചില്ലറ വിപണനക്കാരിലേക്ക് ഇവർ കഞ്ചാവ് നൽകിയിരുന്നു .കുന്നംകുളം എസ് എച്ച് ഒ ഷാജഹാൻ , ജില്ലാ ലഹരി വിരുദ്ധ സ്മാർട്ട് സബ് ഇൻസ്പെക്ടർ രാകേഷ് , എസ് ഐ ഗോപി , സിവിൽ പോലീസ് ഓഫീസർമാരായ ഹംദ് രതീഷ് , മനു , സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത് . ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും . കുന്നംകുളം മേഖലയിൽ ചെറുതും വലുതുമായ അളവിൽ കഞ്ചാവു പിടികൂടുന്നവരുടെ എണ്ണം വർധിക്കുകയാണ് .