25 April 2024 Thursday

പള്ളങ്ങാട്ട് ചിറയിൽ അജ്ഞാത ജീവിയുടെ ആക്രമണം എട്ട് ആടുകളെ കൊന്നടുക്കി,മൂന്ന് ആടുകളെ കാണാതായി

ckmnews

ചങ്ങരംകുളം:കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ട് ചിറയിൽ അജ്ഞാത ജീവിയുടെ ആക്രമണം. രണ്ട് ദിവങ്ങളിലായി പതിനൊന്ന് അടുകളെ നഷ്ടപ്പെട്ടു. മുസ്ലിയാർ വീട്ടിൽ അബ്ദുൾ ഖാദറിന്റെ വീട്ടിലെ അഞ്ച് ആടുകളും കാങ്കപ്പറമ്പിൽ നബീസയുടെ വീട്ടിലെ മൂന്ന്  ആടുകളേയുമാണ് കൊന്നിട്ടിരിക്കുന്നത്. വടുക്കൂട്ടയിൽ നളിനിയുടെ രണ്ട് ആടുകളേയും. കഴിഞ്ഞ ദിവസം ചെമ്പലക്കര ഷെബീറിന്റെ വീട്ടിലെ ഒരാടിനേയും കാണാതായിട്ടുണ്ട്. അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങളെ കാര്യത്തിൽ കർഷകർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് കപ്പൂർ വെറ്റിനെറി സർജ്ജൻ അറിയിച്ചു.