29 March 2024 Friday

പലചരക്ക് കടയിലെ മോഷണം:സിസികേമറയില്‍ കുടുങ്ങിയ കള്ളന്‍ പിടിയില്‍

ckmnews

പൊന്നാനി:പലചരക്ക് കടയിലെ മോഷണത്തിനിടെ സിസികേമറയില്‍ കുടുങ്ങിയ കള്ളന്‍ പിടിയിലായി.പൊന്നാനി നഗരം അഴീക്കല്‍ സ്വദേശി കോയാലിക്കാന്റകത്ത് മുര്‍ഷാദ് (25)നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.ജൂലൈ 20ന് രാത്രി 12 മണിയോടെയാണ് കറുകതിരുത്തി വളവിലുള്ള സുല്‍ത്താന്‍ ഗ്രോസറി എന്ന പലചരക്ക് കടയില്‍ മോഷണം നടന്നത്.സിസിടിവി യില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സഹിതം പൊന്നാനി പോലീസിന് ഉടമ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പൊന്നാനി സിഐയുടെ നേതൃത്വത്തില്‍ നടന്ന അന്യേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി.