24 April 2024 Wednesday

വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട യുവാവിന് കൃത്രിമ കാൽ നൽകി

ckmnews

വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട യുവാവിന്

കൃത്രിമ കാൽ നൽകി


പെരുമ്പിലാവ് :കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പ് റിലീഫ് മിഷന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായ്

വാഹനാപകടത്തിൽപ്പെട്ട് കാൽ നഷ്ടപ്പെട്ട യുവാവിന് കൃത്രിമ കാൽ നൽകി.                                                                                               

പോർക്കുളംകൊങ്ങണൂർ സ്വദേശി മാന്തോപ്പിൽ ഭാസ്കരൻ മകൻ സുധീഷ് എന്ന 24 വയസുക്കാരനാണ് കൃത്രിമ കാൽ നൽകിയത്.റിലീഫ് മിഷൻ പ്രസിഡൻറ് സിജു ചുമ്മാരിന്റെ നേതൃത്വത്തിൽ 

കമ്മിറ്റി അംഗം  റവ. ഫാദർ വർഗീസ് വാഴപ്പിള്ളി കൃത്രിമകാൽ കൈമാറി .2021 ഒക്ടോബർ മൂന്നിന് അക്കിക്കാവ് പഴനി റോഡിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്  സമീപത്തുവെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായിരുന്ന സുധീഷിന് കാൽ നഷ്ടപ്പെട്ടത്.ചടങ്ങിൽ റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ ,സെക്രട്ടറി  റെന്നി ചെറുവത്തൂർ, ഷിജു മാത്തപ്പൻ ,ബിജു താരുകുട്ടി , ബേബി .പി.സി, കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും  പങ്കെടുത്തു.


.