19 April 2024 Friday

16 കാരിയെ പീഡിപ്പിക്കാൻ ശ്രമം ചങ്ങരംകുളം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

ckmnews

16 കാരിയെ പീഡിപ്പിക്കാൻ ശ്രമം ചങ്ങരംകുളം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ


ചങ്ങരംകുളം:16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ചങ്ങരംകുളം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.ചങ്ങരംകുളം സ്വദേശി ഷെമീർ ആണ് അറസ്റ്റിലായത്.ചങ്ങരംകുളം സ്വദേശിയായ   പെൺകുട്ടിയെ പുറകെ നടന്ന് ശല്ല്യപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന 16 കാരിയുടെ പരാതിയിലാണ് യുവാവ് പിടിയിലായത്.ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവർ ആണ് ഷെമീർ.ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്ഐ രാജേന്ദ്രൻ,എസ്ഐ ഖാലിദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു