24 April 2024 Wednesday

അണ്ടത്തോട് സ്വദേശിയെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പുന്നയൂർക്കുളം :-ഖത്തറിൽ താമസ സ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടത്തി.അണ്ടത്തോട് പാലത്തിന് സമീപം വാരിയത്തയിൽ അബ്ദു മകൻ അൻവർ (29) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചയാണ് മരണ വിവരം നാട്ടിൽ അറിയുന്നത്. സുബൈദയാണ് മാതാവ്.  അഫ്സൽ, ആസിഫ്, ഹഫ്‌സത്ത്, എന്നിവർ സഹോദരങ്ങളാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് ഖബറടക്കം നടത്തും.ഒരു വർഷം മുമ്പാണ് നാട്ടിൽ വന്നു പോയത്.