29 March 2024 Friday

ചങ്ങരംകുളത്ത് തൂക്കം കുറച്ച് തട്ടിപ്പ് നടത്തി വന്ന ചിക്കൻ കട പൂട്ടിച്ചു:എടപ്പാൾ സ്വദേശി യെ പോലീസ് കസ്റ്റഡിയിൽ എടുത്തു

ckmnews

ചങ്ങരംകുളത്ത് തൂക്കം കുറച്ച് തട്ടിപ്പ് നടത്തി വന്ന ചിക്കൻ കട പൂട്ടിച്ചു:എടപ്പാൾ സ്വദേശി യെ പോലീസ് കസ്റ്റഡിയിൽ എടുത്തു


ചങ്ങരംകുളത്ത് തൂക്കം കുറച്ച് തട്ടിപ്പ് നടത്തി വന്ന ചിക്കൻ കട പൂട്ടിച്ചു.സംഭവത്തിൽ എടപ്പാൾ സ്വദേശിയെ ചങ്ങരംകുളം പോലീസ്  കസ്റ്റഡിയിൽ എടുത്തു.ചങ്ങരംകുളം നരണിപുഴ റോഡിൽ എംഎസ് ചിക്കൻ എന്ന പേരിൽ എടപ്പാൾ സ്വദേശി നടത്തുന്ന ചിക്കൻ സ്റ്റാളിലാണ് തട്ടിപ്പ് നടന്ന് വന്നത്. മാർക്കറ്റ് വിലയേക്കാൾ  കുറച്ച് ചിക്കൻ നൽകുന്ന ബോർഡ് വെച്ച് കച്ചവടം ചെയ്ത് വരികയായിരുന്നു ഇയാൾ.സംശയം തോന്നിയ ടൗണിലെ ചിക്കൻ വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് ഇലട്രോണിക്ക് തുലാസിൽ റിമോട്ട് ഉപയോഗിച്ച് തൂക്കം കുറച്ച് വിൽപന നടത്തി വന്നത് കണ്ടെത്തിയത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി കട പൂട്ടിക്കുകയും,സ്ഥാപന ഉടമയെയും തുലാസും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.ചങ്ങരംകുളത്തെ കോഴി

വ്യാപാരികളെ സമൂഹത്തിനു മുന്നിൽ മോശക്കാരക്കുന്ന പ്രവർത്തനം നടത്തി വന്ന സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേസ് ലീഗൽ മെട്രോളജി വകുപ്പിന് കൈമാറണമന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയും  ചിക്കൻ സ്റ്റാൾ അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ടു