28 March 2024 Thursday

സ്വകാര്യബസുകളുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിന് അമിത ഫീസ് ഈടാക്കുന്നത് ഒഴിവാക്കണം:ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

ckmnews

സ്വകാര്യബസുകളുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിന് അമിത ഫീസ് ഈടാക്കുന്നത് ഒഴിവാക്കണം:ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ 


എടപ്പാൾ:സ്വകാര്യബസുകളുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിന് അമിത ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ ആവശ്യപ്പെട്ടു.പൊന്നാനി താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽഫോം ജി നൽകി  ഗേരേജിൽ നിർത്തിയിടുന്ന ഓരോ ദിവസത്തിനും അൻപതു രൂപ വീതമാണ് ഫീസ് ഈടാക്കുന്നത്.അതു പോലെ 15 വർഷം  കഴിഞ്ഞ ബസുകളിൽ നിന്ന് 13500 രൂപ ഈടാക്കിവരുന്നു.ഇത് ബസുടമകൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ്.ബസ് സമരവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഫെഡറേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ രണ്ടു മാസം കൊണ്ട് വിദ്യാർത്ഥികളുടെ ടിക്കറ്റ് തിരക്ക് വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതിന് അനുകൂലമായ യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്താതെ നിലവിലുള്ള വിലക്ക് ഡീസൽ നിറച്ച് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വ്യവസായം നിലനിർത്താനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കാൻ നിർബന്ധിതമാകുമെന്നും കൺവെൻഷൻ മുന്നറിയിപ്പ് നൽകി.താലൂക്ക് പ്രസിഡണ്ട് കെകെ ബാലന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ ഉൽഘാടനം ചെയ്തു.ബ്രൈറ്റ് നാണി ഹാജി മുഖ്യ പ്രഭാഷണം നടത്തി.മുഹമ്മദലി ഹാജി വെട്ടത്തൂർ, മൈ ബ്രദർ മജീദ്,തോട്ടത്തിൽകുഞ്ഞീൻ, റസാഖ് കുമ്മാളിൽ,യുകെ മുഹമ്മദ്, പിഎ റഷീദ്, രാമനാഥൻ എന്നിവർ പ്രസംഗിച്ചു