16 April 2024 Tuesday

സി ശിവശങ്കരൻ മാസ്റ്ററുടെ ആത്മകഥ ചർച്ചയും മംഗലത്തേരി നാരായണൻ നമ്പൂതിരിയുടെ പുസ്തക നിധി സ്വീകരണവും നടന്നു

ckmnews

സി ശിവശങ്കരൻ മാസ്റ്ററുടെ ആത്മകഥ ചർച്ചയും മംഗലത്തേരി നാരായണൻ നമ്പൂതിരിയുടെ പുസ്തക നിധി സ്വീകരണവും നടന്നു


ചങ്ങരംകുളം:സി ശിവശങ്കരൻ മാസ്റ്ററുടെ ആത്മകഥ ചർച്ചയും മംഗലത്തേരി നാരായണൻ നമ്പൂതിരിയുടെ പുസ്തക നിധി സ്വീകരണവും സംഘടിപ്പിച്ചു.ചങ്ങരംകുളം സാംസ്കാരിക സമിതിയുടെ പ്രതിമാസ പരിപാടിയിലാണ് സി ശിവശങ്കരൻ മാസ്റ്ററുടെ ജീവിത യാത്രയുടെ ചർച്ചയും മംഗലത്തേരി നാരായണൻ നമ്പൂതിരിയുടെ പുസ്തക ശേഖരം സ്വീകരിക്കലും നടന്നത്.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് എം എം ബഷീർ അധ്യക്ഷനായി പൊന്നാനി താലൂക്ക്‌ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്‌ വിവി രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു .ടി രാമദാസ്എ പി ശ്രീധരൻ പി രാജഗോപാല മേനോൻ കെ വി ശശീന്ദ്രൻ പി എസ് മനോഹരൻ കെ കെ ലക്ഷ്മണൻ ടി പി മുകുന്ദൻ രാജൻ ആലങ്കോട്തുടങ്ങിയവർ സംസാരിച്ചു.കെ ഉദയശങ്കർ നന്ദി പ്രകാശിപ്പിച്ചു.