29 March 2024 Friday

എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എസ്എസ്എൽസി,പ്ലസ് ടു  പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:2021-2022 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.കലാകായിക രംഗത്തും സാമൂഹിക സാമ്പത്തിക രംഗത്തും ജീവകാരുണ്യരംഗത്തും  നിറസാന്നിദ്ധ്യമായ  ഉദിനുപറമ്പ് സൂര്യ ആർട്സ് & സ്പോർട്സ്  ക്ലബ്ബാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ക്ലബ്ബ് സെക്രട്ടറി അൻസാദ് സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ്‌ ഷെരീഫ് പൂക്കാത്ത് ഉൽഘടനവും  നിർവഹിച്ചു. ചടങ്ങിൽ ക്ലബ്ബ് രക്ഷാതികാരികളായ സുബൈർ എൻ. വി, ഗിരീഷ്‌ ടി പി, ഹംസ എം. കെ എന്നിവരും സംസാരിച്ചു. ഷഹീർ. കെ നന്ദിയും പറഞ്ഞു