29 March 2024 Friday

എസ്എസ്എല്‍സി പ്ളസ്ടു വിജയികളെ വീടുകളില്‍ എത്തി അനുമോദിച്ചു

ckmnews


ചങ്ങരംകുളം:എസ്എസ്എല്‍സി പ്ളസ്ടു  പരീക്ഷകളിൽ വിജയിച്ച ഒതളൂർ കിഴക്കുമുറിയിലെ മുഴുവൻ വിദ്യാർത്ഥികളെയും ഒതളൂർ ഡിവൈഎഫ്ഐ യൂണിറ്റും റെഡ് ഫൈറ്റേഴ്സ് ഒതളൂർ  കിഴക്കുമുറി വാട്സപ് ഗ്രൂപ്പും ചേർന്ന് വിദ്യാർത്ഥികളുടെ വീട്ടിൽ എത്തി അനുമോദിച്ചു. എൽസി സെക്രട്ടറി ഉണ്ണി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റഫീഖ്,റെഡ് ഫെറ്റേഴ്സ് സെക്രട്ടറി നാസർ ബ്രാഞ്ച് മെമ്പർ സക്കിർ,വാർഡ് മെമ്പർ സുബ്രു, നസീർ ദിവാകരൻ. ആസിഫ് നിഷാദ്. ജലീൽ. രമേശൻ എന്നിവർ പങ്കെടുത്തു.