18 April 2024 Thursday

യു.എ.ഇ വിസ വിതരണം നിര്‍ത്തി

ckmnews

ദുബായ്: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ എല്ലാ വിസ വിതരണവും നിര്‍ത്തിവെക്കാന്‍ യു.എ.ഇ തീരുമാനിച്ചു.മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 


മാര്‍ച്ച് 17-ന് മുമ്പ്  വിസ ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമല്ലന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രസ്താവനയില്‍ അറിയിച്ചു.  ഡിപ്ലോമാറ്റിക് വിസക്ക് വിലക്ക് ബാധകമല്ല.  ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യു.എ.ഇ യുടെ തീരുമാനം