24 April 2024 Wednesday

വയനാട്ടിൽ നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്‍തിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

ckmnews

സുൽത്താൻ ബത്തേരി: അമ്പലവയല്‍ നെടുമുള്ളി സ്വദേശിയുടെ വീട്ടില്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണ പ്രവൃത്തിക്കിടെ മണ്‍തിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്.


അപകടത്തിൽ ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അരമണിക്കൂര്‍ നേരത്തെ തിരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം ബത്തേരി താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.