20 April 2024 Saturday

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചമ്മന്നൂർ സ്വദേശി മരിച്ചു

ckmnews

പുന്നയൂർക്കുളം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചമ്മന്നൂർ സ്വദേശിയും ഇപ്പോൾ വട്ടംപാടം വടുതലയിൽ വാടകവീട്ടിൽ താമസിക്കുന്ന  ഏഴിക്കോട്ടയിൽ  ബൽയയുടെ മകൻ തൊൽഹത്ത് 21  മരിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. പഞ്ചാരമൂക്കിൽവെച്ച്   തൊല്‍ഹത്ത് ഓടിച്ചിരുന്ന ബൈക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന്   പറയുന്നു.  അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ തൊൽഹത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മാതാവ്: റംല സഹോദരൻ: ഉസൈർ, സഹോദരി: ഉമ്മുഹബീബ കബറടക്കം നാളെ നടക്കും.