29 March 2024 Friday

പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി തൃശൂർ മേയറെ ആക്രമിക്കാൻ ശ്രമിച്ചതിന് 

ckmnews

തൃശൂർ : തൃശൂർ മേയറെ ആക്രമിക്കാൻ ശ്രമിച്ചതിന് കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസ്. പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിപക്ഷം, മേയറുടെ കാർ തടഞ്ഞിരുന്നു. മേയറെ പുറത്തു കടക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് മേയറെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തത്.