20 April 2024 Saturday

പ്രാര്‍ത്ഥനകളും സഹായഹസ്തങ്ങളും ബാക്കിയാക്കി ഹന്നമോള്‍ വിടപറഞ്ഞു

ckmnews


പ്രാര്‍ത്ഥനകളും സഹായഹസ്തങ്ങളും ബാക്കിയാക്കി ഹന്നമോള്‍ വിടപറഞ്ഞു.മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായി വെല്ലൂരിലെ ഹോസ്പിറ്റല്‍ എത്തിച്ച ചങ്ങരംകുളം പന്താവൂര്‍  സ്വദേശിയും ചങ്ങരംകുളത്തെ വ്യാപാരിയുമായിരുന്ന സുനില്‍ ദമ്പതികളുടെ മകളുമായ പ്ളസ്ടു വിദ്യാര്‍ത്ഥിയായ ഹന്ന മോളാണ് ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാക്കി ഇന്ന് പുലര്‍ച്ചെ വിടപറഞ്ഞത്.ശസ്ത്രക്രിയക്ക് 40 ലക്ഷത്തിലതികം രൂപ ചിലവ് വരുമെന്നറിഞ്ഞതോടെ നാടും നാട്ടുകാരും സന്നദ്ദസംഘടനകളും സുമനസുകളും കൈകോര്‍ത്ത് ഭീമമായ സംഖ്യ സമാഹരിച്ച് ചികിത്സ ആരംഭിച്ചെങ്കിലും കാരുണ്യഹസ്തങ്ങള്‍കക്കും പ്രാര്‍ത്ഥനകള്‍ക്കും  ഹന്നമോളുടെ ജീവന്‍ തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ല.