24 April 2024 Wednesday

ചൊവ്വന്നൂരിൽ നാട്ടുകാരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ckmnews

ചൊവ്വന്നൂർ: കല്ലഴിയിൽ നാട്ടുകാരെ ആക്രമിച്ച തെരുവ്‌ നായക്ക്‌ പേവിഷ ബാധ സ്ഥിരീകരിച്ചു.ഇന്നലെ കല്ലഴിയിൽ മൂന്ന് സ്ത്രീകളെ അടക്കം

എട്ട്‌ പേരെ ആക്രമിച്ച തെരുവ്‌ നായ്ക്കളിൽ

ഒന്നിന്‌‌ പേവിഷ ബാധയുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. 

ആളുകളെ ആക്രമിച്ച തെരുവ്‌ നായ്ക്കളിൽ ഒന്നിനെ ഇന്നലെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തൃശ്ശൂർ വെറ്റിനറി കോളേജിൽ എത്തിച്ച്‌ പോസ്റ്റ്മോർട്ടം നടത്തിയതിനെ തുടർന്ന് ഇന്ന് ലഭിച്ച റിപ്പോർട്ടിലാണ്‌ നായക്ക്‌ പേവിഷ ബാധ സ്ഥിരീകരിച്ചത്‌.

കടിയേറ്റ എട്ട്‌ പേരെയും വാർഡ്‌ ജനപ്രതിനിധി ബിബിൻ, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ: സുമേഷ്‌ എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും എത്തിച്ച്‌ പ്രതിരോധ കുത്തിവയ്പ്പുകൾ എടുപ്പിച്ചിരുന്നു. തുടർ കുത്തിവപ്പുകൾ കൃത്യമായി എടുക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ: സുമേഷ്‌ അറിയിച്ചു മേഖലയിൽ പേവിഷ ബാധയുള്ള നായയുമായി മറ്റ്‌ നായകൾ ഇടപഴകിയിട്ടുണ്ടാകാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അഡ്വ:  സുമേഷ് അറിയിച്ചു.