20 April 2024 Saturday

കാലടി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ രണ്ടാമത് ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

ckmnews


എടപ്പാൾ:കാലടി ഗ്രാമപഞ്ചായത്തിൽ വിശപ്പ് രഹിത കാലടി പദ്ധതിയുടെ ഭാഗമായി രണ്ടാമത് കുടുംബശ്രീ ജനകീയ ഹോട്ടൽ കാടഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു.കാലടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസിയുടെഅധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്‌ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ആനന്ദൻ , മെമ്പർമാരായ റംസീന, ബഷീർ ടി, രജനി, റസാഖ്, സി ഡി എസ് ചെയർപേഴ്സൺ രമണി, സെക്രട്ടറി ഷാജി തുടങ്ങിയവർ പങ്കെടുത്തു.