16 April 2024 Tuesday

ഇൻ്റോ അറബ് ബന്ധവും സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിൽ മലയാളികൾ എന്നും മുന്നിൽ:ശൈഖ് സുവൈദ് അൽഅജമി

ckmnews

ഇൻ്റോ അറബ് ബന്ധവും സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിൽ മലയാളികൾ എന്നും മുന്നിൽ:ശൈഖ് സുവൈദ് അൽഅജമി


എടപ്പാൾ: ഇൻ്റോ അറബ് ബന്ധവും സ്നേഹ സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിൽ മലയാളികൾ എന്നും മുൻപന്തിയിലാണെന്ന് ഖത്തറിലെ പ്രമുഖ വ്യവസായിയും മുൻപോലീസ് മേധാവിയുമായ ശൈഖ് സുവൈദ് അൽഅജമി അഭിപ്രായപ്പെട്ടു.ഹൃസ്വ സന്ദർശനാർത്ഥം കേരളത്തിലെത്തിയ അദ്ദേഹത്തിന് അൽ സുവൈദ് ഗ്രൂപ്പ് എടപ്പാളിൽ നല്കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു.അൽ സുവൈദ് ഗ്രൂപ്പ് എംഡി ഡോ: വി വി ഹംസയുമായി നീണ്ട 35 വർഷക്കാലത്തെ സൃദൃഢബന്ധം അഭേദ്യവും നിറഞ്ഞ സന്തോഷവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. ഡോ: വി വി ഹംസ അദ്ധ്യക്ഷത വഹിച്ചു. സുവൈദ് അൽഅജമിക്കൊപ്പം ഐപിഎസ് ജേതാവ് കേരള പോലീസ് സൂപ്രണ്ട്  എസ് ആർ  സുനീഷ് കുമാറിനെയും ചടങ്ങിൽ ഉപഹാരം നല്കി ആദരിച്ചു.കെ മുഹമ്മദ് സഫ്വാൻ സ്വാഗതം പറഞ്ഞു.