18 April 2024 Thursday

കനത്ത മഴ റോഡിൽ മുഴുവൻ വെള്ളം വെള്ളകെട്ട്:യാത്രാദുരിതം ഏറുന്നു

ckmnews

കനത്ത മഴ റോഡിൽ മുഴുവൻ വെള്ളം വെള്ളകെട്ട്:യാത്രാദുരിതം ഏറുന്നു


ചങ്ങരംകുളം:നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളകെട്ട് രൂക്ഷമാകുന്നു.പ്രധാന റോഡുകളിലെ പോലും ഡ്രൈനേജുകൾ അടഞ്ഞ് കിടന്ന് വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതാണ് പ്രധാന കാരണം.ചങ്ങരംകുളം മൂക്കുതല റോഡിലും,കക്കിടിപ്പുറം റോഡിലും,മാന്തടം ആലംകോട് റോഡിലും,ചങ്ങരംകുളം ചിയ്യാനൂർ റോഡിലും ഇത്തരത്തിൽ വെള്ളക്കെട്ടുകൾ ജനങ്ങൾക്ക് ദുരിതമാകുന്നുണ്ട്.