Malappuram
തുടിമുട്ടി ക്ഷേത്രത്തിലെ മോഷണം: പ്രതി പോലീസ് പിടിയില്‍
മലപ്പുറം: പോത്തുകല്‍ കവളപ്പാറ തുടിമുട്ടി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിലായി.യാദവ് കൃഷ്ണന് എന്ന അമ്പാടിയാണ് പോത്തുകല്‍ പോലീസിന്റെ പിടിയിലായത്.
പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്കുന്നിനു വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തുടിമുട്ടിയിലെ ജനങ്ങളെ പൂളപ്പാടം ജി എല്‍ പി സ്കൂളിലേക്ക് മാറ്റി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. ആളുകളെല്ലാം ക്യാമ്പിലായപ്പോഴാണ് മോഷണം നടന്നത്. അമ്പലത്തിലെ ഓട്ടുവിളക്കുകളും നിലവിളക്കുകളുമാണ് മോഷണം പോയത്.