25 April 2024 Thursday

കനത്ത മഴയിൽ മലപ്പുറം ചങ്ങരംകുളത്ത് വീടുകളുടെ മുകളിലേക്ക് കൂറ്റൻ മരം വീണ് ഉറങ്ങി കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു വീണത് അഞ്ചോളം മരങ്ങൾ :രണ്ട് വീടുകൾ തകർന്നു കുടുംബ നാഥന് പരിക്കേറ്റു

ckmnews

കനത്ത മഴയിൽ മലപ്പുറം ചങ്ങരംകുളത്ത് വീടുകളുടെ മുകളിലേക്ക് കൂറ്റൻ മരം വീണ് ഉറങ്ങി കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു


വീണത് അഞ്ചോളം മരങ്ങൾ :രണ്ട്  വീടുകൾ തകർന്നു കുടുംബ നാഥന് പരിക്കേറ്റു


കനത്ത മഴയിൽ മലപ്പുറം ചങ്ങരംകുളത്ത് വീടുകളുടെ മുകളിലേക്ക് കൂറ്റൻ മരം വീണ് ഉറങ്ങി കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.രണ്ട്  വീടുകൾ തകർന്നു കുടുംബ നാഥന് പരിക്കേറ്റു.വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ആലംകോട് ചെറിയത്ത് പടിഞ്ഞാറേതിൽ സുധീഷിന്റെ ഓടിട്ട വീട് പൂർണ്ണമായും,സമീപത്ത് സുധീഷിന്റെ സഹോദരൻ മണികണ്ഠന്റെ വാർപ്പ് വീട് ഭാഗികമായും തകർന്നു.സുധീഷും കുടുംബവും വീട്ടിൽ ഉറങ്ങി കിടന്ന സമയത്താണ് കൂറ്റൻ വാഗമരവും വാഗമരത്തോട് ചേർന്ന് നിന്ന,തെങ്ങ് മാവ് അടക്കമുള്ള മറ്റു നാല് മരങ്ങൾ അടക്കം വീടിന് മുകളിലേക്ക് പതിച്ചത്.സുധീഷിന്റെ വീടിന്റെ മേൽകൂര പൂർണ്ണമായും തകർന്നു.ഓടും മറ്റു വീട് അവശിഷ്ടങ്ങളും വീണ് സുധീഷിന് നിസാര പരിക്കേറ്റെങ്കിലും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന മരമാണ് കനത്ത മഴയിൽ കട പുഴകിയത്.