29 March 2024 Friday

കാപ്പ ചുമത്തി കോഴിക്കോട് വീണ്ടും അറസ്റ്റ് : നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയില്‍

ckmnews

കോഴിക്കോട്:  ഗുണ്ടകൾക്കെതിരെ കോഴിക്കോട്  ജില്ലയിൽ കർശന നടപടിയുമായി പൊലീസ്‌. നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് കാമ്പസ് ക്വാട്ടേഴ്സിൽ താമസിക്കുന്ന ബിലാൽ ബക്കറി (26)  നെയാണ്  ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ.സുദർശൻറെ  നേതൃത്വത്തിൽ ഇൻസ്പെക്ടർ ബെന്നി ലാലുവും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്.