20 April 2024 Saturday

ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴിൽ കാൻസർ ബാധിതർക്ക് ചികിത്സ:പ്രാഥമിക ചർച്ച നടത്തി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിന് കീഴിൽ കാൻസർ ബാധിതർക്ക് ചികിത്സ:പ്രാഥമിക ചർച്ച നടത്തി


ചങ്ങരംകുളം:നാട്ടിൽ കാൻസർ  രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തുടക്കത്തിലേ രോഗം കണ്ടെത്തി ചികിൽസിച്ചു മാറ്റുന്നതിനും, രോഗം വരാതിരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ നടപ്പിൽ വരുത്തുന്നതിനും വേണ്ടി ആലംകോട് പഞ്ചായത്ത്  പദ്ധതി തയ്യാറാക്കുന്നു.ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി മലബാർ കാൻസർ സെന്റർ ഡോക്ടർമാരുടെ സംഘവുമായി പ്രാഥമിക ചർച്ച നടത്തി.യോഗത്തിൽ വിവിധ രോഗപ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്തു.ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ പ്രകാശൻ, മെഡിക്കൽ ഓഫീസർ  തുടങ്ങിയവർ സംബന്ധിച്ചു