29 March 2024 Friday

വിൽപ്പനയ്ക്കെത്തിച്ച വിദേശമദ്യവുമായി യുവാവ് പിടിയില്‍

ckmnews

മലപ്പുറം: വില്‍പ്പനക്കായി കൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശമദ്യവുമായി എടപ്പറ്റ സ്വദേശി പോലീസ് പിടിയില്‍. പൊട്ടിയോടത്താല്‍ വടക്കുംപറമ്പ് സാജിലിനെ (38)യാണ് മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇന്നലെ പകല്‍ രണ്ടോടെ കീഴാറ്റൂര്‍ മണിയാണിരിക്കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് മദ്യം പിടിച്ചെടുത്തത്. 


എസ്എച്ച്ഒ. സിഎസ് ഷാരോണ്‍, സി പി ഒമാരായ ഐ പി രാജേഷ്, എം പ്രമോദ്, എസ് സി പി ഒ മന്‍സൂര്‍ അലിഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കടത്തികൊണ്ടുവന്ന 6 ലിറ്റര്‍ വിദേശമദ്യവും കസ്റ്റഡിയിലെടുത്തത്. അമിത ലാഭം പ്രതീക്ഷിച്ചാണ് വില്പനക്കായി മദ്യം കടത്തിയത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടിമുതലുകളും  റൈഞ്ച് ഓഫീസില്‍ ഹാജറാക്കിയിട്ടുണ്ട്.